Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Asian Junior

Thiruvananthapuram

ഏ​ഷ്യ​ൻ ജൂ​നി​യ​ർ അ​ണ്ട​ർ 16 ടെ​ന്നീ​സ് ആ​ൺ​കു​ട്ടി​ക​ളു​ടെ ഡ​ബി​ൾ​സി​ൽ കേ​ര​ളം

തി​രു​വ​ന​ന്ത​പു​രം: ട്രി​വാ​ൻ​ഡ്രം ടെ​ന്നീ​സ് ക്ല​ബി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ജൂ​നി​യ​ർ അ​ണ്ട​ർ 16 ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വി. ​ധ​ൻ​വി​നും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഇ​ള​യ​നി​ലാ ക​ണ്ണ​നും ചാ​മ്പ്യ​ന്മാ​രാ​യി.​

ഫൈ​ന​ലി​ൽ ധ​ൻ​വി​ൻ 7-8 (3), 6-3 എ​ന്ന സ്കോ​റി​ൽ ഗു​ർ​ഷാ​ൻ ച​ഹ​ലി​നെ​യും ഇ​ള​യ​നി​ല 6-0, 6 -0 എ​ന്ന സ്കോ​റി​ൽ വൈ​ദേ​ഹി ഷി​ൻ​ഡെ​യേ​യും തോ​ൽ​പ്പി​ച്ചു. ഡ​ബി​ൾ​സി​ൽ സ​രി​ത്ര എ​ൻ​ഡൂ​രി​ക്കൊ​പ്പം ഡ​ബി​ൾ​സി​ലും ചാ​മ്പ്യ​ൻ​പ​ട്ടം നേ​ടി​യ ഇ​ള​യ​നി​ല ഇ​ര​ട്ട കി​രീ​ട നേ​ട്ടം സ്വ​ന്ത​മാ​ക്കി.

ഫൈ​ന​ലി​ൽ കു​ഷ്ഷി ബു​ധ്യ​പ്രി​ഷ പാ​ട്ടി​ൽ സ​ഖ്യ​ത്തെ​യാ​ണ് (6-1,7-5) തോ​ൽ​പ്പി​ച്ച​ത്. ആ​ൺ​കു​ട്ടി​ക​ളു​ടെ ഡ​ബി​ൾ​സി​ൽ മ​ല​യാ​ളി സ​ഖ്യ​മാ​യ എ.​ആ​ർ. ശ്രീ​കാ​ത്തി​കും ന​യ​ൻ കൃ​ഷ്ണ​യും ചാ​മ്പ്യ​ന്മാ​രാ​യി.

വി. ​ധ​ൻ​വി​ൻ -മി​ഖാ​യേ​ൽ ഷി​യാ​ദ് സ​ഖ്യ​ത്തെ തോ​ൽ​പ്പി​ച്ചാ​ണ് (7-6(4),6-3) ട്രി​വാ​ൻ​ഡ്രം ടെ​ന്നീ​സ് ക്ല​ബി​ൽ പ​രി​ശീ​ലി​ക്കു​ന്ന ഇ​വ​രു​ടെ കി​രീ​ടം നേ​ട്ടം.

Latest News

Corehub Up